രണ്ടു പതിറ്റാണ്ടിലധികം വര്‍ഷം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സുഖിച്ചു കഴിഞ്ഞ ശേഷം, വലിയ വലിയ സ്വപ്നങ്ങളും പിന്നെ കുറെ വീമ്പുകളും പെട്ടി നിറയെ പുസ്തകങ്ങളുമായി അമ്മിണിക്കുഞ്ഞ് പാണ്ടിനാട്ടിലേക്ക് കുടിയേറിയിട്ട് ഇന്നേക്ക് 3 മാസം 2 ആഴ്ച .എന്തൊക്കെ ആയിരുന്നു? മലപ്പുറം കത്തി, ഒലക്കേടെ മൂട്..അവസാനം പവനായി ശവമായി!
വലിയ വീരവാദങ്ങളായിരുന്നു .. തനിയെ cook ചെയ്യും ,കാശു സേവ് ചെയ്തു വീട്ടുകാര്‍ക്ക് കൂടിയ എന്തൊക്കെയോ മേടിച്ചു കൊടുക്കും , electronics പഠിച്ചാലും സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആകാമെന്ന് IT പഠിച്ച സുന്ദരീമണികള്‍ക്ക് കാട്ടികൊടുക്കും, അവസാനം കമ്പനി CEO പുറത്തു തട്ടിക്കൊണ്ട് പറയും "പഹയത്തീ , ഇജ്ജ് ഹനുമാന്റെ അമ്മൂമ്മയാണ്" .എന്നിട്ടെന്തായി?
നമുക്കൊരു അഹങ്കാരം ഉണ്ടായിരുന്നു. അഞ്ചാറ് തമിഴ് സിനിമ കണ്ട വിവരവും പത്താം ക്ലാസ്സു ഹിന്ദിയും കൊണ്ട് ഇന്ത്യാമഹാരാജ്യത്ത് എവിടെ പോയാലും കസറും എന്ന്..ഒന്നും ഇല്ലേല് കൊറേ ഇംഗ്ലീഷ് വച്ച് ജീവിക്കും എന്നു കരുതി. ഒരൊറ്റ ഓട്ടോക്കാരനും ഇംഗ്ലീഷ് പോയിട്ട് ഹിന്ദി പോലും മനസിലാവില്ലെന്നും എന്റെ തമിഴ് കേട്ട് തമിഴ്നാട് പൊട്ടിച്ചിരിക്കുമെന്നും സ്വപ്നത്തില്‍ പോലും നോം കരുതിയില്ലാ!
പിന്നെ കുറച്ചു കാര്യങ്ങള്‍ പഠിച്ചു:
1) പണി കഴിഞ്ഞു വീട്ടില്‍ വന്നിട്ട് കുക്ക് ചെയ്തു കഴിക്കും എന്നൊക്കെ വിചാരമുണ്ടെങ്കില്‍ നേരാവണ്ണം cooking അറിയണം. ഈ cooking എന്നുള്ളത് പെണ്ണായതു കൊണ്ട് free package offer ആയി വരണം എന്നു നിര്‍ബന്ധം ഒന്നും ഇല്ല. ഇനി പരീക്ഷണങ്ങള്‍ നടത്തണം എന്നുണ്ടെങ്കില്‍ ശനിയാഴ്ച നടത്തുക.ഒന്നും ഇല്ലേല് ഞായറാഴ്ച അവധിയാണല്ലോ ! പിന്നെ പരീക്ഷണങ്ങള്‍ക്ക് വിധേയരാകാന്‍ തയാറായ roommates അവസാന നിമിഷം കാലു മാറാന്‍ സാധ്യത ഉണ്ടെങ്കില്‍ ,മുഴുവന്‍ തനിയെ തിന്നാന്‍ ready ആകുക.
2)ഫ്ലാറ്റ്, ഹോസ്റ്റല്‍ തുടങ്ങിയവ എന്നിവയെ കുറിച്ച് വലിയ സങ്കല്പങ്ങള് ഇല്ലാതിരുന്നാല്‍ കാശു അത്രേം ലാഭം.കൊഴപ്പമില്ല..സങ്കല്പ്പത്തിനോത്ത ഒന്ന് രണ്ടെണ്ണം കണ്ട് rent , deposit തുടങ്ങിയവ അന്വേഷിച്ചു കഴിയുമ്പോള്‍ സങ്കല്പങ്ങള് ഒക്കെ പതിയെ പതിയെ ഇല്ലാതായിക്കോളും.കൊറേ ഫ്ലാറ്റിനു മുട്ടന്‍ വാടക കേട്ട് മടുത്തിരിക്കുമ്പോ കയ്യില്‍ ഒതുങ്ങും പോലെ സ്വപ്നസൌധം വന്നുപെട്ടാല്‍ ഉറപ്പിച്ചോളൂ..അതില്‍ എന്തോ കൊനഷ്ടൊണ്ട്..
( ആയ കാലത്ത് പാട്ട് സംഗതി പോകാതെ പഠിച്ചിരുന്നു എങ്കില്‍ നാട് മുഴുവന്‍ ഫ്ലാറ്റു തിരഞ്ഞു നടക്കേണ്ടി വരുമായിരുന്നോ??)
3)ഒന്നര മണിക്കൂറു യാത്ര എന്നൊക്കെ പറഞ്ഞാല്‍ ഇവിടെ ഉള്ളവര്‍ക്ക് പുല്ലാണ്.വീട്ടില്‍ എത്തുമ്പോള്‍ മണി എട്ടാകും എന്നു പറഞ്ഞാ ഇവിടെ ഒക്കെ മറു ചോദ്യം "അപ്പൊ അടുത്താണ് അല്ലെ?" എന്നാണ്
4)KFC, Pizzahut, Dominos, CCD, ഇങ്ങനെ പലതും സിറ്റിയില്‍ എവിടെയൊക്കെ ഉണ്ടെന്നു ഗൂഗിള്‍ മാപ്പില്‍ നോക്കി കണ്ട് പിടിച്ചു വച്ചോണ്ട് ഇരിക്കത്തെ ഉള്ളൂ. കമ്പനി ബസ്സില്‍ ഒടിഞ്ഞു തൂങ്ങി ഇരുന്നു പോകുമ്പോള്‍ കണ്ണ് നിറയെ കണ്ടോളൂ വേണമെങ്കില്‍ .. പോകാനേ കുറച്ചു യോഗം വേണം, യോഗം .
5)" എടെ , ഈ weekend നമുക്ക് അടിച്ചു പൊളിക്കണം..ഒന്നും ഉണ്ടാക്കേണ്ട, പുറത്തു പോയി കഴിക്കാം"..ആറ്റുനോറ്റു കിട്ടുന്ന ശനിയാഴ്ച പുറത്തു പോകാന്‍ പോയിട്ട് കട്ടിലിന്നു എണീക്കാന്‍ പറ്റുന്നില്ല..പിന്നെയാ!
6) വെണ്ടയ്ക്ക ,ഉപ്പുമാവ് തുടങ്ങിയവ തൊടില്ല കഴിക്കില്ല എന്നൊക്കെ പറയുന്ന പലരും അതൊക്കെ മൂന്നു നേരോം കഴിക്കേണ്ടി വരും.
7 )കോളേജില്‍ പഠിക്കുമ്പോ പേരിനു പോലും ഒന്ന് തോറ്റിട്ടില്ലേല് അഹങ്കരിക്കേണ്ട.ട്രെയിനിംഗ് സമയത്തിന് അതിനു ധാരാളം അവസരങ്ങള്‍ ഉണ്ട്.
8 )നമ്മള് കിഡ്നി ഉപയോഗിച്ച് കഷ്ടപ്പെട്ട് കോഡ് എഴുതി ഉണ്ടാക്കി വരുമ്പോ അത് അടിച്ചോണ്ട് പോകാന്‍ ചുക്കും ചുണ്ണാമ്പും ഇംഗ്ലീഷും അറിയാത്ത കൊറേ സാധനങ്ങള്‍ നിപ്പോണ്ടാകും. തമിഴരും ഹിന്ദിക്കാരും മലയാളികളും എല്ലാരും കണക്കാ. അപ്പൊ നമ്മള് വിചാരിക്കും "കൊണ്ട് പോ മക്കളെ കൊണ്ട് പോ..ഇത് എന്താ എങ്ങനെയാ എന്നൊക്കെ ചോദിക്കുമ്പോ നീ ഒക്കെ മൂക്കുകൊണ്ട് ക്ഷ ഞ്ഞ ജജ്ജ ഞഞ്ഞ വരക്കും".. എന്നാ presentation നേരത്ത് അവന്റെ ഒക്കെ വായിലെ നാക്കിന്റെ നീളം കൊണ്ട് ടീം ലീടിനെ കയ്യില്‍ എടുക്കുമ്പോള്‍ തോന്നും..:"ഈശ്വരാ ഞാന്‍ ആണോ അതോ അവനാണോ ഇതൊക്കെ ചെയ്തെ?" അങ്ങനെ അന്ധാളിച്ചു നിക്കുമ്പോ CEO ലവന്റെ പൊറത്ത് തട്ടീട്ടു പറയും " എനിക്ക് പിറക്കാതെ പോയ മകനാണ് നീ..നിന്റെ കിഡ്നി അപാരം"..
9 ) വലിയ വലിയ കമ്പനികളില്‍ മുട്ടന്‍ ഇംഗ്ലീഷ് ആണെന്നൊക്കെ സങ്കല്പ്പിച്ചു ചെല്ലുകയാണെങ്കില്‍ മിക്കവാറും നല്ല തോതില്‍ ശശി ആയി കിട്ടും. ആള്ക്കാര്, അതായതു വലിയ വലിയ ടീം ലീഡ്സ് വരെ തമിഴില്‍ വര്‍ത്തമാനം പറഞ്ഞു മനുഷ്യനെ വെറുപ്പിക്കും. .ഇതിപ്പോ ചെന്നൈയില്‍ ഉള്ള മിക്ക MNCകളിലും ഇത് തന്നെയാണ് സ്ഥിതി എന്നു കേള്‍ക്കുന്നു.ഭൂരിഭാഗം തമിഴര്‍ ആയതു കൊണ്ട് അവര്‍ അവരുടെ ഭാഷ അങ്ങ് ഒഫീഷ്യല്‍ ലാംഗ്വേജ് ആയി പ്രഖ്യാപിക്കും. തമിഴരുടെ ഈ approach നു ബദല്‍ ആയി അപ്പൊ പഞ്ചാബികള്‍ അവരുടെ സ്വന്തം ഗ്രൂപ്പ് തുടങ്ങും, പിന്നെ ദില്ലിക്കാരുടെ ഗ്രൂപ്പ് വേറെ. മലയാളികള്‍ വേറെ. ഭാഷ ഗ്രൂപുകളില്‍ പെടാന്‍ താത്പര്യം ഇല്ലാത്ത ചില മഹത് വ്യക്തികള്‍..അതായതു നോമും നമ്മുടെ പ്രിയ ബംഗാളി സഖിയും വേറെ!
പക്ഷെ കാര്യങ്ങള്‍ മോശം ഒന്നുമല്ലാട്ടോ!
അതി രാവിലെ ഞാന്‍ ഞാന്‍ തന്നെയാണെന്ന് എന്നു തെളിയിക്കാനുള്ള വള്ളി വച്ച പടവും തൂക്കി ബസ്സില്‍..ഓ സോറി..ഷട്ടിലില്‍ കേറി ഇരിപ്പുറപ്പിക്കുക.ഒന്നുറങ്ങി എണീക്കുമ്പോഴേക്കും ഓണം കേറാമൂലയില്‍ എവിടെയോ തലയുയര്‍ത്തി നില്ക്കുന്ന കമ്പനി കെട്ടിടത്തിനു മുന്നില്‍ എത്തുകയായി.പടം കാണിച്ചാല്‍ തുറക്കുന്ന വാതിലുകളും, കണ്ണെത്ത ദൂരത്തോളം കംബൂട്ടരുകളും അതിന്റെ മുന്നില്‍ നിന്ന് ആളുകള്‍ എണീക്കാതിരിക്കാന്‍ antarticaയെ തോല്‍പ്പിക്കുന്ന തണുപ്പില്‍ ACയും ..ആകെ കൂടെ ഒരു കൌതുക ലോകം.രാവിലെ കംപൂട്ടെരില് കേറി തന്ന ജോലി ഒക്കെ തോടങ്ങുക.ഒഴിവു നേരത്ത് ഓഫിസ്-ചാറ്റ് തുറക്കുക.നമ്മെ പോലെ കന്നട നാട്ടില്‍ ബോറടിച്ചിരിക്കുന്ന സഖാക്കളോട് ബോറടിയുടെ പുതിയ തലങ്ങളെ കുറിച്ച് കത്തി അടിക്കുക. അങ്ങനെ ഇരിക്കുമ്പോ ഉച്ചയായി. ഉച്ചക്ക് ഉണ്ണാന്‍ ഒരു ഒന്നൊന്നര cafeteria. തിന്നു മടുക്കില്ല.അങ്ങനെ അങ്ങോട്ട് തിരിഞ്ഞ് ഇങ്ങോട്ട് തിരിഞ്ഞ് അതും ഇതും ചെയ്ത് നിക്കുമ്പോ വൈകുന്നേരം ആയി .ഷട്ടിലില്‍ കേറി വീണ്ടും ഒന്നുറങ്ങുമ്പോള്‍ വീടെത്തി. വേണേല്‍ ഒന്ന് കുളിച്ചിട്ടു ആ ഉറക്കം തുടരുക.ശനിയാഴിച്ച അബദ്ധത്തില്‍ എങ്ങാനും രാവിലെ എണീറ്റാല്‍ കറങ്ങാന്‍ പോകാം. അതിനൊന്നും സ്ഥലത്തിന് ഒരു പഞ്ഞവും ഇല്ല.പിന്നെ സഹപ്രവര്‍ത്തകരെ പറ്റി..ഒരു രണ്ടു തവണ തേക്കപ്പെടുമ്പോള്‍ കാര്യങ്ങളുടെ കെടപ്പ് മനസിലാകും. കൂടുതല്‍ കമ്പനി അടിച്ചു പഞ്ചാര അടിച്ചു നിക്കുന്നവരെ ഒക്കെ ഭാഷാ ദേശ വ്യത്യാസം ഇല്ലാതെ സൂക്ഷിക്കാന്‍ പഠിക്കും.
അടിക്കുറിപ്പ്: കൂടെ വന്നവര്‍ പലരും ജീവിതം മടുത്തെന്നു പറഞ്ഞു തുടങ്ങി. പക്ഷെ എനിക്കിത് വരെ അങ്ങനെ ഒരു മടുപ്പ് തോന്നി തുടങ്ങിയില്ല. മറിച്ചു ഈ വക വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ പുച്ച്ജമാണ് തോന്നുന്നത്. ജോലിയില്‍ കേറുന്നതിനു മുന്നേ തന്നെ ജോലി മടുത്തെങ്കില്‍ നീ ഒക്കെ എന്തിനു വന്നു ഹെ? ഒരു മൂന്നു മാസം കൂടെ കഴിയുമ്പോള്‍ കഥ എന്താകുമോ എന്തോ??

4 comments:
"gonte" Kidilam :D
Hello
My name is Geevarghese, We are launching a social media portal for malayalee community, I would like to use your content for my malayalam bloging section, As your articles will be read by 1000s of users, our site will be covered by most of the television media. If you are interested please send me a e-mail geevarcb(at)gmail.com
അല്ല അമരക്കുട്ടീ...ചെന്നൈയെ സ്നേഹിച്ചു തുടങ്ങിയോ...കൂട്ടുകാരികള്‍ ഇപ്പോ പാത്രം കഴുകാനോക്കെ സഹായിക്കുന്നുണ്ടോ???
@Abhilash sir..Thank you!
@chandikkunju :എന്റെ ഭദ്രകാളി രൂപം ദര്‍ശിച്ച ശേഷം മഹിളാമണികള്‍ക്ക് നല്ല ബുദ്ധി ഉദിച്ചു. ദേഷ്യം വന്നാ ഞാന്‍ എല്ലാ ഭാഷയിലും ചീത്ത വിളിക്കും..അതൊരു നല്ലകാര്യമായി എന്നാ തോന്നുന്നേ
Post a Comment