Sunday, March 18, 2012

മിട്ടു ചരിതം - ഭാഗം 1 - ഉല്പത്തി


ഞാന്‍ മിട്ടു ആകുന്നു.

ആദിയില്‍ ദൈവം ബീഫുണ്ടാക്കി. ബീഫ് അടുപ്പില്‍ വേവിച്ചു ഇറക്കി വച്ച് ദൈവം ബാക്കി വന്ന ചോറ് ചൂടാക്കി. ചോറ് ചൂടായപ്പോള്‍ അതില്‍ ബീഫ് ഇട്ട ശേഷം ദൈവം വിശ്രമിച്ചു.
അതിനു ശേഷം ചോറും ബീഫും തിന്നാന്‍ ദൈവം മിട്ടു എന്ന എന്നെ ഉണ്ടാക്കി. എന്നാല്‍ അവിടെ ദൈവത്തിനു തെറ്റി.
ഞാന്‍ ബീഫ് കഷ്ണം എല്ലാം തിന്നിട്ടു ചോറ് തിന്നാതെ ഞാന്‍ ഓടി ഒളിച്ചു. എന്നെ തേടി മടുത്ത ദൈവം പറഞ്ഞു " അച്ഛനും അമ്മയും  ഉണ്ടാവട്ടെ" ..അങ്ങനെ എന്റെ പുറകെ ഓടാന്‍ ദൈവം അച്ഛനേം അമ്മയേം ഉണ്ടാക്കി.
ഒരു നാള്‍ ഞാന്‍ ഏദന്‍ തോട്ടത്തില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന ദൈവത്തിന്റെ വണ്ടിയുടെ ടയറില്‍ മൂത്രം ഒഴിച്ചു. അന്ന് അദ്ദേഹം പറഞ്ഞു ' ഇന്‍ ദി ഹൌസ് ഓഫ് മൈ വോയ്ഫ് ടോറെര്‍ യു വില്‍ നോട്ട് സീ വാണ്ണ്‍ മോര്‍ മിനിറ്റ്..യു ഗോ ഔട്ട്‌ഹൌസ് "

ആദിയില്‍ ദൈവം അച്ഛന് ഇടാന്‍ ബനിയന്‍ ഉണ്ടാക്കി.. ഞാന്‍ അത് കടിച്ചു കീറി.

ആദിയില്‍ ദൈവം അമ്മക്ക് ഇടാന്‍ ചെരുപ്പ് കൊടുത്തു. അത് ഞാന്‍ പൊട്ടിച്ചു.

ആദിയില്‍ ദൈവം പത്രക്കാരനെ ഉണ്ടാക്കി. അവിടെ ഞങ്ങള്‍ തമ്മില്‍ തെറ്റി.

ഞാന്‍ മിട്ടു ആകുന്നു.

Disclaimer; I don't mean to offend any one's religious beliefs.

Sunday, December 11, 2011

Flash


Finally its all over. All the rush and crowded ceremonies..Smiling at all those relatives- known and unknown. The hours of smiling and trying hard to look pretty. For the happiest day of my life, this is quite tiring. After a haze of cameraflashes and petal showers- finally- I am married..to you.

"Smile..pretend to be happy..look at each other's face..aaand hold that pose"
Pretend? The photographer surely has it wrong . I dont have to pretend. I know I can stand like this for hours looking at your face and my smile won't fade..Quite cheesy..but its true..My smile won't fade because finally you are my husband.
"Kiss me"
"WHAT??"
"What..whats with the shocked face? You heard me..Kiss me"
"Don't be ridiculus..Be still and let him finish the darn photoshoot so that we can get the hell outa here"
"I dont care about the photoshoot..We already have so many photos together..and we don't need this stupid git's talent to make us look good together. So kiss me already"
"And what..give him a heart attack? and not to mention our parents who are relieved its all over"
"You are such a scardy cat"
"Stop acting like a kid. Quit giggling and smile at the stupid camera will you"
God! I just love it when you are mad at me..Because it just makes me feel loved somehow. I still cant believe, against all odds, after all that we have been through..everything did turn out fine.
"Can I say one more thing?"
"What?"
"I love you"
and I saw a smile flash through your face.
***
"Smile..pretend to be happy..look at each other's face..aaand hold that pose"

I jerked awake from my daydream..ya..i have had that dream so many times. Infront of me I can see the photographer using the best of his talents to capture all your romance into the frames. And I see that you do look as happy as you were in my dreams..And her..She lookes happy too.. As happy as I was in those dreams.
I had promised myself I will not be here. I had travelled far to escape from being here.But in the end, here I am..To show others..and you..that i am happy things turned out fine for you. Or was it because I was quite sure you wouldnt look this happy? But its good that I came. I can see you are happy- more than I could have made you. And some how that makes me happy..
"..I love you..and goodbye!"
***


PS: Chill ppl..its just a fragment of my imagination..and if you think you know the ppl in the story ..then its a fragment of your imagination ;)

Saturday, March 12, 2011

അമ്മിണിയുടെ ഭാരതപര്യടനം- ഭാഗം 2: തെലുങ്കുദേശം

പണ്ട് പണ്ട് (അതായതു ഇന്നേക്ക് കിറുകൃത്യം2 മാസം  മുന്നേ ) അങ്ങ് പാണ്ടി നാട്ടില്‍ ഒരു അമ്മിണിക്കുട്ടി ഉണ്ടായിരുന്നു. അമ്മിണിക്കുട്ടി  പാണ്ടിനാട്ടില്‍ താമസമാക്കിട്ടു നാല് മാസം. മുറി തമിഴില്‍ നിന്ന് മുക്കാല്‍ തമിഴിലേക്ക് ബിരുദം  നേടിയത് പ്രമാണിച്ച് ഓഫീസില്‍ ജീവിതം അടിച്ചു പൊളിച്ചു നടക്കുകയായിരുന്നു അമ്മിണി. തമിഴില്‍ പറഞ്ഞാല്‍ മനസിലാകും എന്നായതോടെ സഹപ്രവര്‍ത്തകരുടെ പുളുവടിയില്‍ അമ്മിണിക്കും കിട്ടി ക്ഷണം. പഴയ വര്ഷം തീരാറായപ്പോഴേക്കും സഹമുറിയത്തിമാര്‍ക്ക് പണിയായി . എന്നാല് അമ്മിണിക്ക് വീട്ടിലും  ആപ്പീസിലും ചളുവടിയും പുളുവടിയും മാത്രം.പ്രൊജക്റ്റ്‌ വരുന്നേ പ്രൊജക്റ്റ്‌ വരുന്നേ എന്ന ചൂടൊക്കെ എന്നെ ചത്തൊടുങ്ങി.ഇനിയിപ്പോ വരുമ്പോ വരട്ടെ എന്നു അമ്മിണിയും.
പുതിയ വര്‍ഷത്തേക്ക് വലിയ വലിയ പദ്ധതികള്‍ ഒക്കെ പ്ലാന്‍ ചെയ്ത് അമ്മിണി സന്തോഷത്തോടെ വിരാജിക്കുന്ന ഒരു ദിവസം അമ്മിണിക്കൊരു മെയില്‍ വന്നു. ഹൈദ്രാബാദ് ഒരു പണിയോണ്ട്, വരണാ എന്നു.. 'കേട്ടിട്ടോണ്ട് കേട്ടിട്ടോണ്ട്..ഇത് നമ്മള് കൊറേ കേട്ടിട്ടോണ്ട്' . പിന്നെന്താ, ദാ വരണൂ എന്നു പറഞ്ഞു ഒരു മറുപടി അയച്ചു. എന്താ എന്നു വച്ചാല്, ഇങ്ങനെ പ്രൊജക്റ്റ്‌ offers കൊറേ വന്നതാ.. ആദ്യം ആദ്യം വലിയ പ്ലാന്‍ ഒക്കെ ചെയ്ത് കാര്യങ്ങള്‍ ഒക്കെ ആലോചിച്ചു reply ചെയ്യും. പിന്നെ ഒരു പൊടിയും കാണില്ല. അതാ വലിയ ചൂടില്ലാതെ 'വോ, ദാ വരിണൂ' എന്നയച്ചത്.  എന്നാല്‍ ഉത്തരം പോയി മണിക്കൂര് 6 കഴിഞ്ഞപ്പോ വന്നു അടുത്തത്.
"താങ്കളുടെ ഉത്തരത്തിനു നന്ദി. നിങ്ങളെ ഞങ്ങളുടെ project ഹൈദ്രബാദിലോട്ടു   സ്വാഗതം ചെയ്യുന്നു.വരുന്ന ഞായറാഴിച്ച (അതായതു മറ്റന്നാള്‍) പകല്‍ ഉള്ള ചെന്നൈ-ഹൈദ്രാബാദ് വിമാനത്തില്‍ നിങ്ങളുടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുന്നു . ഹൈദ്രാബാദ് ഓഫീസിനടുതായി നിങ്ങളുടെ താമസവും ശരി ആക്കിയിട്ടുണ്ട്. തിങ്കളാഴിച്ച രാവിലെ ഓഫീസില്‍ വച്ച് കാണാം."
'അടിച്ചു മോളേ..അടിച്ചു..'
സഹമുറിയത്തിമാര് ചീത്ത പറഞ്ഞു "മുന്നും പിന്നും നോക്കാതെ വല്ലതും ഒക്കെ ചെയ്തോളും.."
സഹപ്രവര്‍ത്തകര്‍ പേടിപ്പിച്ചു "അവിടെ അവര്‍ക്ക് ആളെ കിട്ടാത്തതു കൊണ്ടാ ചെന്നൈയില്‍ നിന്ന് വിളിപ്പിച്ചേ.. മിക്കവാറും സ്ഥലം മോശം ആയിരിക്കും.. വല്ല പട്ടിക്കാടും ആയിരിക്കും.. വല്ല ആവശ്യവും ഉണ്ടായിരുന്നോ"
വീടുകാര് ഖേദം പ്രകടിപ്പിച്ചു "ചെന്നൈയില്‍ ആയിരുന്നപ്പോ വല്ലപ്പോഴും ഇങ്ങോട്ട് വരുമായിരുന്നു.. ഇനി അവിടെ പോയാല്‍ എപ്പോഴാണോ എന്തോ"
വീട്ടുടമസ്ഥന്‍ വാശിപിടിച്ചു "അഡ്വാന്‍സ്‌ തിരിച്ചു തരുന്ന പ്രശ്നം ഇല്ല"
അമ്മിണിക്ക് ചെറുതായിട്ട് പ്രാന്ത് പിടിക്കാന്‍ തുടങ്ങി. ഇങ്ങനത്തെ അബദ്ധങ്ങള്‍ പറ്റുന്നത് ആദ്യമായിട്ടല്ല. എന്നാലും അബദ്ധങ്ങള് പറ്റിക്കൊണ്ടേ ഇരിക്കുന്നല്ലോ:(
എന്താ ഇപ്പൊ അമ്മിണി എന്താ ചെയ്യുക??


View Larger Map

കൂടുതല്‍ ആലോചിക്കാനും പ്രവര്‍ത്തിക്കാനും പറ്റും മുന്നേ അമ്മിണിയും മറ്റു നാല് പേരും-ഗുര്നീത്ത് എന്ന സര്‍ദാര്‍ജി, അഭിമന്യു എന്ന ഹരിയനക്കാരന്‍, ഋധിമ എന്ന അമ്മിണിയുടെ  പ്രിയ ബംഗാളി സഖി, രൂബ എന്ന പോണ്ടിച്ചേരിക്കാരി - ഹൈദ്രാബാദ് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഹൈദ്രാബാദ് നഗരത്തില്‍ അമ്മിണിയുടെ എന്‍ട്രി അക്കരെ അക്കരെ അക്കരെയില്‍ ദാസനും വിജയനും പാടുന്ന പാട്ട് പോലെ ആയിരുന്നു..
"സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ ..സങ്കല്പ ഗന്ധര്‍വ ലോകത്തിലോ .." ഒരാഴ്ചകൊണ്ട് അമ്മിണിയുടെ ജീവിതമേ മാറിപ്പോയി.
ചെന്നൈയില്‍ ഒരു KFC കാണാന്‍ കാശു കൊറേ ചെലവാക്കി നുങ്കംപക്കം വരെ പോയിട്ടുണ്ട്.ഇവിടെ വന്നപ്പോ ദേ തൊട്ടടുത്ത  മുക്കില് KFC. Mall കാണാന്‍ വേണ്ടി മാത്രം ശനിയാഴ്ച നേരത്തെ എണീക്കാറുണ്ടായിരുന്നു   ചെന്നൈയില്‍. ഇവിടെ ഓട്ടോക്കാരന് 20 രൂപ കൊടുത്താല്‍ mall മൂന്നെണ്ണത്തില്‍ പോകാം. ചെന്നൈയിലയിരുന്നപ്പോ രാവിലെ 6.30 ക്ക് എണീറ്റ്‌, ബത്ത്രൂമിന് അടി ഉണ്ടാക്കി 7 20 നു ബസ്‌ കേറി 9 ഓഫീസില്‍ എത്തുമായിരുന്നു. എന്തിനു?? വെറുതെ ! വേറെ പണി ഇല്ലല്ലോ.. ഇവിടെ വന്നപ്പോ പ്രൊജക്റ്റ്‌ മാനേജര്‍ പറയുവാ "9 30 ക്ക് എത്തിയാല്‍ നന്ന്.  എപ്പോ വന്നാലും 9 മണിക്കൂര്‍ പണി എടുക്കണം. അത്രേ ഉള്ളൂ". അപ്പൊ പിന്നെ എണീക്കല് 8 30 ക്ക് ആക്കി. പണി  മോശമല്ല. ടീം അടിപൊളി ..ഒറിസ,  മഹാരാഷ്ട്ര , തമിഴ്നാട്‌ ,  കര്‍ണാടക,  ഹരിയാന,  പഞ്ചാബ്‌, വെസ്റ്റ് ബംഗാള്‍,   ആസാം, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്  അങ്ങനെ ഇന്ത്യ എമ്പാടും  നിന്നും ഉള്ള ആളുകള്‍ ഉള്ളതിനാല്‍ ഭാഷ പ്രശനമില്ല.  എല്ലാരും ഇംഗ്ലീഷ് അല്ലേല്‍ ഹിന്ദിയിലാണ് സംസാരം. ശനിയും ഞായറും പണിക്കു ഒരു കുറവുമില്ല.ചാര്‍ മിനാര്‍,  ബിര്‍ള ടെമ്പിള്‍,  ലുംഭിനി പാര്‍ക്ക്‌,   ഹുസൈന്‍ സാഗര്‍ തടാകം, അതിനു നടുവിലെ ബുദ്ധ പ്രതിമ..  കണ്ടു തീരാന്‍ ഇനിയും ഒരുപാട്‌.. മൊത്തത്തില്‍ അമ്മിണിക്ക് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ലോട്ടറി അടിച്ചു.

രണ്ടു  മാസം കൊണ്ട് അമ്മിണിടെ  കാശു കൊറേ പൊടിഞ്ഞു. ചെന്നൈയില്‍ 4  മാസം കൊണ്ട് കൊറഞ്ഞ 6 കിലോ തിരിച്ചു പറന്നെത്തി (നന്നായി..ഡ്രസ്സ്‌ ഒന്നും  ഇനി alter ചെയ്യിക്കണ്ടല്ലോ). പണി enjoy  ചെയ്യുന്നുണ്ടെങ്കിലും വേറെ ഒന്നിനും നേരം ഇല്ലാതായി.. ഈ തെലുങ്കാന തെലുങ്കാന എന്ന് പറയുന്ന ആനേടെ തുമ്പിക്കയ്യിലാണ് ഹൈദ്രാബാദ് എന്ന് 'നാളെ ബന്ദുണ്ട്. എങ്കിലും ഓഫീസില്‍ വരാതിരിക്കരുത് ' എന്നും പറഞ്ഞു  mail വന്നപ്പോഴാണ് അറിയുന്നത് തന്നെ.  ജോലിക്ക് കേറി 6  മാസമായിട്ടും ലീവ് എടുത്തില്ലല്ലോ എന്ന് ആരോ ചോദിച്ചപ്പോള്‍, എങ്കില്‍ എടുത്തേക്കാം എന്നും പറഞ്ഞു തിരക്കിയപ്പോ.. അമ്മിണി ഒന്ന് ഞെട്ടി. എന്‍റെ lowfare domestic flight പുണ്യാളാ!! ചതിച്ചോ ! വീട്ടിലോട് പറക്കാന്‍ കൊറച്ചധികം ചിക്കിലീസ് ചെലവാകുമല്ലോ ! 

നിയിപ്പോ എന്താ??
എന്താകാന്‍...കണ്ടറിയാം അത്ര തന്നെ! 
അല്ല..ഈ അമ്മിണി ആരാ മോള്!! 

Wednesday, December 1, 2010

അമ്മിണിയുടെ ഭാരതപര്യടനം- ഭാഗം 1: പാണ്ടിക്കഥകള്‍

രണ്ടു പതിറ്റാണ്ടിലധികം വര്‍ഷം ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സുഖിച്ചു കഴിഞ്ഞ ശേഷം, വലിയ വലിയ സ്വപ്നങ്ങളും പിന്നെ കുറെ വീമ്പുകളും പെട്ടി നിറയെ പുസ്തകങ്ങളുമായി അമ്മിണിക്കുഞ്ഞ് പാണ്ടിനാട്ടിലേക്ക് കുടിയേറിയിട്ട് ഇന്നേക്ക് 3 മാസം 2 ആഴ്ച .എന്തൊക്കെ ആയിരുന്നു? മലപ്പുറം കത്തി, ഒലക്കേടെ മൂട്..അവസാനം പവനായി ശവമായി!

വലിയ വീരവാദങ്ങളായിരുന്നു .. തനിയെ cook ചെയ്യും ,കാശു സേവ് ചെയ്തു വീട്ടുകാര്‍ക്ക് കൂടിയ എന്തൊക്കെയോ മേടിച്ചു കൊടുക്കും , electronics പഠിച്ചാലും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആകാമെന്ന് IT‌ പഠിച്ച സുന്ദരീമണികള്‍ക്ക് കാട്ടികൊടുക്കും, അവസാനം കമ്പനി CEO പുറത്തു തട്ടിക്കൊണ്ട് പറയും "പഹയത്തീ , ഇജ്ജ് ഹനുമാന്റെ അമ്മൂമ്മയാണ്"  .എന്നിട്ടെന്തായി?

നമുക്കൊരു അഹങ്കാരം ഉണ്ടായിരുന്നു. അഞ്ചാറ് തമിഴ് സിനിമ കണ്ട വിവരവും പത്താം ക്ലാസ്സു ഹിന്ദിയും  കൊണ്ട് ഇന്ത്യാമഹാരാജ്യത്ത്  എവിടെ പോയാലും കസറും എന്ന്..ഒന്നും ഇല്ലേല് കൊറേ ഇംഗ്ലീഷ് വച്ച് ജീവിക്കും എന്നു കരുതി. ഒരൊറ്റ ഓട്ടോക്കാരനും ഇംഗ്ലീഷ് പോയിട്ട് ഹിന്ദി പോലും  മനസിലാവില്ലെന്നും എന്‍റെ തമിഴ് കേട്ട് തമിഴ്നാട് പൊട്ടിച്ചിരിക്കുമെന്നും സ്വപ്നത്തില്‍ പോലും നോം കരുതിയില്ലാ!

പിന്നെ കുറച്ചു കാര്യങ്ങള്‍ പഠിച്ചു:
 1) പണി കഴിഞ്ഞു വീട്ടില്‍ വന്നിട്ട് കുക്ക് ചെയ്തു കഴിക്കും എന്നൊക്കെ വിചാരമുണ്ടെങ്കില്‍ നേരാവണ്ണം cooking അറിയണം. ഈ cooking എന്നുള്ളത് പെണ്ണായതു കൊണ്ട് free package offer ആയി വരണം എന്നു നിര്‍ബന്ധം ഒന്നും ഇല്ല. ഇനി പരീക്ഷണങ്ങള്‍ നടത്തണം എന്നുണ്ടെങ്കില്‍ ശനിയാഴ്ച നടത്തുക.ഒന്നും ഇല്ലേല്‍ ഞായറാഴ്ച അവധിയാണല്ലോ ! പിന്നെ പരീക്ഷണങ്ങള്‍ക്ക് വിധേയരാകാന്‍ തയാറായ  roommates അവസാന നിമിഷം കാലു മാറാന്‍ സാധ്യത ഉണ്ടെങ്കില്‍ ,മുഴുവന്‍ തനിയെ തിന്നാന്‍ ready ആകുക.

2)ഫ്ലാറ്റ്, ഹോസ്റ്റല്‍ തുടങ്ങിയവ എന്നിവയെ കുറിച്ച് വലിയ സങ്കല്പങ്ങള്‍ ഇല്ലാതിരുന്നാല്‍ കാശു അത്രേം ലാഭം.കൊഴപ്പമില്ല..സങ്കല്പ്പത്തിനോത്ത ഒന്ന് രണ്ടെണ്ണം കണ്ട്‌ rent , deposit തുടങ്ങിയവ അന്വേഷിച്ചു കഴിയുമ്പോള്‍ സങ്കല്പങ്ങള്‍ ഒക്കെ പതിയെ പതിയെ ഇല്ലാതായിക്കോളും.കൊറേ ഫ്ലാറ്റിനു മുട്ടന്‍ വാടക കേട്ട് മടുത്തിരിക്കുമ്പോ കയ്യില്‍ ഒതുങ്ങും പോലെ സ്വപ്നസൌധം വന്നുപെട്ടാല്‍ ഉറപ്പിച്ചോളൂ..അതില്‍  എന്തോ കൊനഷ്ടൊണ്ട്..
(  ആയ കാലത്ത് പാട്ട് സംഗതി പോകാതെ പഠിച്ചിരുന്നു എങ്കില്‍  നാട് മുഴുവന്‍  ഫ്ലാറ്റു തിരഞ്ഞു നടക്കേണ്ടി വരുമായിരുന്നോ??)

3)ഒന്നര മണിക്കൂറു യാത്ര എന്നൊക്കെ പറഞ്ഞാല്‍ ഇവിടെ ഉള്ളവര്‍ക്ക് പുല്ലാണ്.വീട്ടില്‍ എത്തുമ്പോള്‍ മണി എട്ടാകും എന്നു പറഞ്ഞാ ഇവിടെ ഒക്കെ  മറു ചോദ്യം "അപ്പൊ അടുത്താണ് അല്ലെ?" എന്നാണ്

4)KFC, Pizzahut, Dominos, CCD, ഇങ്ങനെ പലതും സിറ്റിയില്‍  എവിടെയൊക്കെ  ഉണ്ടെന്നു ഗൂഗിള്‍ മാപ്പില്‍ നോക്കി കണ്ട്‌ പിടിച്ചു വച്ചോണ്ട് ഇരിക്കത്തെ ഉള്ളൂ. കമ്പനി ബസ്സില്‍ ഒടിഞ്ഞു തൂങ്ങി ഇരുന്നു പോകുമ്പോള്‍ കണ്ണ് നിറയെ കണ്ടോളൂ വേണമെങ്കില്‍ .. പോകാനേ കുറച്ചു യോഗം വേണം, യോഗം .

5)" എടെ , ഈ weekend നമുക്ക് അടിച്ചു പൊളിക്കണം..ഒന്നും ഉണ്ടാക്കേണ്ട, പുറത്തു പോയി കഴിക്കാം"..ആറ്റുനോറ്റു കിട്ടുന്ന ശനിയാഴ്ച പുറത്തു പോകാന്‍ പോയിട്ട് കട്ടിലിന്നു എണീക്കാന്‍ പറ്റുന്നില്ല..പിന്നെയാ!

6) വെണ്ടയ്ക്ക ,ഉപ്പുമാവ് തുടങ്ങിയവ തൊടില്ല കഴിക്കില്ല എന്നൊക്കെ പറയുന്ന  പലരും അതൊക്കെ മൂന്നു നേരോം കഴിക്കേണ്ടി വരും.

7 )കോളേജില്‍ പഠിക്കുമ്പോ പേരിനു പോലും ഒന്ന് തോറ്റിട്ടില്ലേല്‍ അഹങ്കരിക്കേണ്ട.ട്രെയിനിംഗ് സമയത്തിന് അതിനു ധാരാളം അവസരങ്ങള്‍ ഉണ്ട്.

8 )നമ്മള് കിഡ്നി ഉപയോഗിച്ച് കഷ്ടപ്പെട്ട് കോഡ് എഴുതി ഉണ്ടാക്കി വരുമ്പോ അത് അടിച്ചോണ്ട് പോകാന്‍ ‍ചുക്കും ചുണ്ണാമ്പും ഇംഗ്ലീഷും  അറിയാത്ത കൊറേ സാധനങ്ങള്‍ നിപ്പോണ്ടാകും. തമിഴരും ഹിന്ദിക്കാരും മലയാളികളും എല്ലാരും കണക്കാ. അപ്പൊ നമ്മള് വിചാരിക്കും "കൊണ്ട് പോ മക്കളെ കൊണ്ട് പോ..ഇത് എന്താ എങ്ങനെയാ എന്നൊക്കെ ചോദിക്കുമ്പോ നീ ഒക്കെ മൂക്കുകൊണ്ട്‌ ക്ഷ ഞ്ഞ ജജ്ജ ഞഞ്ഞ വരക്കും".. എന്നാ presentation‍ നേരത്ത് അവന്റെ ഒക്കെ വായിലെ നാക്കിന്റെ നീളം കൊണ്ട് ടീം ലീടിനെ കയ്യില്‍ എടുക്കുമ്പോള്‍ തോന്നും..:"ഈശ്വരാ ഞാന്‍ ആണോ അതോ അവനാണോ ഇതൊക്കെ ചെയ്തെ?" അങ്ങനെ അന്ധാളിച്ചു നിക്കുമ്പോ CEO ലവന്റെ പൊറത്ത് തട്ടീട്ടു പറയും " എനിക്ക് പിറക്കാതെ പോയ മകനാണ് നീ..നിന്റെ കിഡ്നി അപാരം"..

9 ) വലിയ വലിയ കമ്പനികളില് മുട്ടന്‍ ഇംഗ്ലീഷ് ആണെന്നൊക്കെ സങ്കല്‍പ്പിച്ചു ചെല്ലുകയാണെങ്കില്‍ മിക്കവാറും നല്ല തോതില്‍ ശശി ആയി കിട്ടും. ആള്‍ക്കാര്, അതായതു വലിയ വലിയ ടീം ലീഡ്സ് വരെ തമിഴില്‍ വര്‍ത്തമാനം പറഞ്ഞു മനുഷ്യനെ വെറുപ്പിക്കും. .ഇതിപ്പോ ചെന്നൈയില്‍ ഉള്ള മിക്ക MNCകളിലും ഇത് തന്നെയാണ് സ്ഥിതി എന്നു കേള്‍ക്കുന്നു.ഭൂരിഭാഗം തമിഴര്‍ ആയതു കൊണ്ട് അവര്‍ അവരുടെ ഭാഷ അങ്ങ് ഒഫീഷ്യല്‍ ലാംഗ്വേജ് ആയി പ്രഖ്യാപിക്കും. തമിഴരുടെ ഈ approach നു ബദല്‍ ആയി അപ്പൊ പഞ്ചാബികള്‍ അവരുടെ സ്വന്തം ഗ്രൂപ്പ്‌ തുടങ്ങും, പിന്നെ ദില്ലിക്കാരുടെ ഗ്രൂപ്പ്‌ വേറെ. മലയാളികള്‍ വേറെ. ഭാഷ ഗ്രൂപുകളില്‍ പെടാന്‍ താത്പര്യം ഇല്ലാത്ത ചില മഹത് വ്യക്തികള്‍..അതായതു നോമും നമ്മുടെ പ്രിയ ബംഗാളി സഖിയും വേറെ!

പക്ഷെ കാര്യങ്ങള്‍ മോശം ഒന്നുമല്ലാട്ടോ!
 അതി രാവിലെ ഞാന്‍ ഞാന്‍ തന്നെയാണെന്ന് എന്നു തെളിയിക്കാനുള്ള വള്ളി വച്ച പടവും തൂക്കി ബസ്സില്‍..ഓ സോറി..ഷട്ടിലില്‍ കേറി ഇരിപ്പുറപ്പിക്കുക.ഒന്നുറങ്ങി എണീക്കുമ്പോഴേക്കും ഓണം കേറാമൂലയില്‍ എവിടെയോ തലയുയര്‍ത്തി നില്‍ക്കുന്ന കമ്പനി കെട്ടിടത്തിനു മുന്നില്‍ എത്തുകയായി.പടം കാണിച്ചാല്‍ തുറക്കുന്ന വാതിലുകളും, കണ്ണെത്ത ദൂരത്തോളം കംബൂട്ടരുകളും അതിന്റെ മുന്നില്‍ നിന്ന് ആളുകള്‍ എണീക്കാതിരിക്കാന്‍ antarticaയെ തോല്‍പ്പിക്കുന്ന തണുപ്പില്‍ ACയും  ..ആകെ കൂടെ ഒരു കൌതുക ലോകം.രാവിലെ കംപൂട്ടെരില്‍ കേറി തന്ന ജോലി ഒക്കെ തോടങ്ങുക.ഒഴിവു നേരത്ത് ഓഫിസ്-ചാറ്റ് തുറക്കുക.നമ്മെ പോലെ കന്നട നാട്ടില്‍ ബോറടിച്ചിരിക്കുന്ന സഖാക്കളോട് ബോറടിയുടെ പുതിയ തലങ്ങളെ കുറിച്ച് കത്തി അടിക്കുക. അങ്ങനെ ഇരിക്കുമ്പോ ഉച്ചയായി. ഉച്ചക്ക് ഉണ്ണാന്‍ ഒരു ഒന്നൊന്നര cafeteria. തിന്നു മടുക്കില്ല.അങ്ങനെ അങ്ങോട്ട്‌ തിരിഞ്ഞ് ഇങ്ങോട്ട് തിരിഞ്ഞ്‌ അതും ഇതും  ചെയ്ത് നിക്കുമ്പോ വൈകുന്നേരം ആയി .ഷട്ടിലില്‍ കേറി വീണ്ടും ഒന്നുറങ്ങുമ്പോള്‍ വീടെത്തി. വേണേല്‍ ഒന്ന് കുളിച്ചിട്ടു ആ ഉറക്കം തുടരുക.ശനിയാഴിച്ച അബദ്ധത്തില്‍ എങ്ങാനും രാവിലെ എണീറ്റാല്‍ കറങ്ങാന്‍ പോകാം. അതിനൊന്നും സ്ഥലത്തിന് ഒരു പഞ്ഞവും ഇല്ല.പിന്നെ സഹപ്രവര്‍ത്തകരെ പറ്റി..ഒരു രണ്ടു തവണ തേക്കപ്പെടുമ്പോള്‍ കാര്യങ്ങളുടെ കെടപ്പ് മനസിലാകും. കൂടുതല്‍ കമ്പനി അടിച്ചു പഞ്ചാര അടിച്ചു നിക്കുന്നവരെ ഒക്കെ ഭാഷാ ദേശ വ്യത്യാസം ഇല്ലാതെ സൂക്ഷിക്കാന്‍ പഠിക്കും.


അടിക്കുറിപ്പ്: കൂടെ വന്നവര്‍ പലരും ജീവിതം മടുത്തെന്നു പറഞ്ഞു തുടങ്ങി. പക്ഷെ എനിക്കിത് വരെ അങ്ങനെ ഒരു മടുപ്പ് തോന്നി തുടങ്ങിയില്ല. മറിച്ചു ഈ വക വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ പുച്ച്ജമാണ് തോന്നുന്നത്. ജോലിയില്‍ കേറുന്നതിനു മുന്നേ തന്നെ ജോലി മടുത്തെങ്കില്‍ നീ ഒക്കെ എന്തിനു വന്നു ഹെ?  ഒരു മൂന്നു മാസം കൂടെ കഴിയുമ്പോള്‍ കഥ എന്താകുമോ എന്തോ??

Sunday, September 26, 2010

Attention Flatmates: Wash your dishes.

Today I went out shopping with my room-mates/colleagues and blew a part of my salary on cloths shoes and accessories..Reached home around 9 all excited about trying everything on and Voilà...The cook hasn’t come, so no food;plus the maid hasn't come, so all the dishes from the past 2 days r still in sink (we don’t cook but our 3 other flat mates do), the flat is a bloody STINK HOLE and my flat mates are simply sitting there saying "we will scold the maid when she comes tomorrow"..Well, what about your bloody dishes that r in the sink stinking the place up??Starting from 10 pm, I started washing the #@% dishes, even though none of them were mine..out of sheer disgust..HOW THE BLOODY HELL CAN PEOPLE SIT AND EAT IN THE SAME ROOM AS A PILE OF DISHES FROM 2 DAYS AGO??? This is so not how I am brought up! I washed dishes till 11.40 and then to frustrate me even more the $&^$)* sink started leaking and water started flowing onto the kitchen..I have thrown the rest of the dishes in kitchen sink..I've just come back to my room after washing my cloths and taking a bath and its 2 am.I am done..As soon as the agreement for this place is outdated, am finding my own place.Given a chance, I can live alone way better than this .

Thursday, July 29, 2010

അശിമ്പന്‍

ഏതാണ്ട് രണ്ടു പതിറ്റാണ്ട്  മുന്‍പുള്ള കഥയാണിത്. വീട്ടില്‍ ഒരു നൂറു വട്ടം പറഞ്ഞു കേട്ടുള്ള ഓര്‍മ്മയെ സത്യത്തില്‍  എനിക്കുള്ളൂ.എങ്കിലും എഴുതിക്കളയാം.

എനിക്ക് രണ്ടു വയസോ മറ്റോ ഉള്ളപ്പോള്‍ ഞാനെന്ന  പൊന്നോമന ഒറ്റപുത്രിയെ (എന്‍റെ ഏകാന്തതയെ തകര്‍ക്കാന്‍ വന്നെത്തിയ മഹതിയുടെ ജനനത്തിനു കുറച്ചു മുന്‍പേ ആണ് കഥ )  വീട്ടുകാര്‍  ലെനിന്‍ ബാലവാടിയില്‍ ചേര്‍ത്തു . ഓരോ ദിവസവും‍ വീട്ടില്‍ എത്തിയാല്‍  അന്നത്തെ സകല കാര്യങ്ങളുടെയും റിപ്പോര്‍ട്ട്‌  വള്ളിപുള്ളി വിടാതെ എനിക്കറിയാവുന്ന വാക്കുകളും സര്‍വവിധ ആംഗ്യ വിക്ഷേപങ്ങലോടും കൂടി ഞാന്‍ വീട്ടില്‍ അവതരിപ്പിക്കും.  എന്‍റെ വര്‍ത്തമാനം കേള്‍ക്കാന്‍ അച്ഛനും അമ്മയും അമ്മമ്മയും അച്ഛച്ചനും  ഇളയച്ഛനും  അമ്മായിയും  എല്ലാരും ചുറ്റും   കൂടിയിരിക്കും. ആദ്യത്തെ കണ്മണി ആയതിന്‍റെ   ഒരു ഗുണമേ!! ഞാന്‍ പറയുന്ന കഥകളില്‍ നിന്ന് 'അച്ചോതിസ്‌' അശ്വതി. എസ്‌ ആണെന്നും  'അരുന്‍പിശാശു' അരുണ്‍  പ്രകാശും ആണെന്നും   വീട്ടുകാര്‍ ഊഹിച്ചെടുത്തിരുന്നു. മിക്ക ദിവസത്തെ  കഥകളിലും തല കാണിച്ചിരുന്ന ഒരു പേര് ; അത് മാത്രം എന്താണെന്നു ഊഹിക്കാന്‍ ആര്‍ക്കും പറ്റിയിരുന്നില്ല.'അശിമ്പന്‍'- അവനാണ് നമ്മുടെ കഥ നായകന്‍. മിക്ക ദിവസവും കക്ഷി കഥാനായകന്‍ ആകാന്‍ കാരണമുണ്ട് കേട്ടോ! ലെനിന്‍ ബാലവാടിയിലെ കൊച്ചുതെമ്മാടിയും ഗുണ്ടപ്പീസുമായിരുന്നു ഈ മഹന്‍.അന്നന്നു അശിമ്പന്‍  അടിക്കുകയും  പിച്ചുകയും തള്ളിയിടുകയും ചെയ്ത നിര്‍ഭാഗ്യവാന്മാരുടേയും  നിര്‍ഭാഗ്യവതികളുടെയും ലിസ്റ്റ് എന്‍റെ ഡെയിലി റിപ്പോര്‍ട്ടിന്റെ ഒരു മെയിന്‍ ഭാഗമായിരുന്നു. അശിമ്പന്‍റെ യഥാര്‍ത്ഥപേര് എന്താണെന്നു ഊഹിക്കാന്‍ കുറെ നാള്‍ എല്ലാരും ശ്രമിച്ചു.അവന്‍റെ  ഓരോരോ  ലീലാവിലാസങ്ങളെ കുറിച്ച് കേട്ട് ഒരിക്കല്‍ അച്ചാച്ചന്‍ ഒരു നിഗമനത്തില്‍ എത്തി. "ഇവന്‍ തനി ശുംഭനാണല്ലോ, അതാണ് അവനു ആ-'ശുംഭന്‍' എന്നു വീട്ടുകാര് പേരിട്ടത്". അങ്ങനെ അശിമ്പന്‍ ശരിക്കും അശിമ്പന്‍ തന്നെ ആയിരിക്കും എന്നു എല്ലാരും വിശ്വസിച്ചു തുടങ്ങിയ കാലത്ത്, ഒരു ദിവസം വൈകുന്നേരം എന്നെ വിളിക്കാന്‍ അമ്മ ബാലവാടിയില്‍ വന്നപ്പോള്‍ ഗേറ്റ്-കീപേര്‍ അമ്മാവന്‍ ചിരിച്ചു കൊണ്ട് ഓടി വന്നു.
"ഇന്ന് അപ്പി ഇവിടൊരു കലക്ക് കലക്കി ക്യേട്ടോ" അമ്മാവന്‍ തനി തിരോന്തോരം ഭാഷയില്‍ തട്ടി.
"ലവന്‍റെ  കുറുക്ക്  തല്ലിതകര്‍ത്തില്ല്യെ  അപ്പി".
 പൊന്നോമന പുത്രിയുടെ നല്ലനടപ്പിനെ കുറിച്ചുള്ള പുകഴ്ത്തലുകള്‍ മാത്രം കേട്ടിട്ടുള്ള അമ്മ ഒന്ന് ഞെട്ടി.ഒരിക്കല്‍ പോലും ഞാന്‍ ആരെയും ഉപദ്രവിച്ചതായോ വഴക്കുണ്ടാക്കിയതായോ അമ്മ കേട്ടിട്ടില്ല. അതില്‍ അമ്മ വല്ലാതെ അഭിമാനിക്കുകയും ചെയ്തിരുന്നു.ആ അഭിമാനത്തിനൊരു ക്ഷതമാണ് പറ്റിയിരിക്കുന്നത്.അമ്മ എന്നെ കണ്ണുരുട്ടി. ഒട്ടും സമയം കളയാതെ ഞാന്‍ കഥയുടെ ചുരുളഴിച്ചു. നടന്നത് ഇങ്ങനെ:- പതിവുപോലെ തന്റെ ഗുണ്ടായിസവുമായി ബാലവാടിയില്‍ എത്തിയ ആശിമ്പന്‍ വികൃതിത്തരവുമായി അന്ന് ചെന്നത്  അച്ചോതിസിന്‍റെ അടുത്തായിരുന്നു. അവളുടെ കയ്യില്‍ നിന്ന് കളിപ്പാട്ടം തട്ടിപ്പറിക്കാന്‍  അവന്‍ നടത്തിയ ശ്രമം  കലഹത്തില്‍ കലാശിച്ചു. അച്ചോതിസ്‌ അശിമ്പനെ പിടിച്ചു തള്ളി.അശിമ്പന്‍ അച്ചോതീസിന്‍റെ മുടിപിടിച്ചു വലിച്ചു. അങ്ങനെ കലഹം കൊഴുത്തു നില്‍ക്കുന്ന നേരത്താണ് എന്‍റെ രംഗപ്രവേശനം- mediator ആയി. ആദ്യം രണ്ടുപേരോടും വഴക്ക് ഉണ്ടാക്കരുതെന്നൊക്കെ ഞാന്‍ നല്ലഭാഷയില്‍ പറഞ്ഞു നോക്കി.ലോക സമാധാനം ആണല്ലോ അന്നും ഇന്നും നമ്മുടെ ലക്‌ഷ്യം. വാക്കാല്‍ ഉള്ള അനുനയനശ്രമങ്ങള്‍ പാളി എന്നു മനസിലായപ്പോള്‍  ഇരുവരെയും പിടിച്ചു മാറ്റാന്‍ ആയി എന്‍റെ ശ്രമം. ഞാന്‍ അച്ചോതീസു ഇറക്കിയ മറു-ഗുണ്ടയാണെന്ന് തെറ്റിദ്ധരിച്ച ആശിമ്പന്‍ തിരിച്ചു തള്ളി.ഞാന്‍ മറിഞ്ഞു വീണു.നോക്കണേ ഒരു സമാധാനകംക്ഷിയ്ക്ക് നേരിടേണ്ടിവരുന്ന  പീഡനങ്ങള്‍. പിന്നെ ഞാന്‍ മുന്നും പിന്നും നോക്കിയില്ല.സമാധാനമോക്കെ വെടിഞ്ഞു. അവനെ കുനിച്ചു നിര്‍ത്തി അവന്‍റെ പുറം ഇടിച്ചു പൊളിച്ചു. എന്നിട്ട് ആയമ്മയോടു ചെന്ന് അശിമ്പനിട്ടു രണ്ടു പൊട്ടിച്ച കാര്യം ചെന്ന് പറയുകേം ചെയ്തു.പിന്നല്ല..നമ്മളോടാ കളി...
എന്‍റെ കഥകേട്ടു നിന്ന അമ്മയുടെ മുഖത്തെ  വേവലാതി കണ്ട്‌ ഗേറ്റ് കീപേര്‍ അമ്മാവന്‍ അമ്മയെ സമാധാനിപ്പിക്കാനായി പറഞ്ഞു
"അല്ല കുഞ്ഞേ, അപ്പിയായിട്ടു തുടങ്ങിയതല്ലന്നെ.ആ അശ്വിന്‍ പ്രേമിനിട്ടു ഒരണ്ണം പൊട്ടിക്കണമെന്നു ഈ ഞ്യാന്‍ പോലും നിരീച്ചിട്ടൊണ്ട്‌ .പിന്നെയാ!"
ആ വാചകം കേട്ട് അമ്മക്ക് ചിരി പൊട്ടി. അശിമ്പന്‍ അശ്വിന്‍ പ്രേം ആണെന്ന് അപ്പോഴാണ് അമ്മക്ക് പിടികിട്ടിയത്.

ഇപ്പോഴും വഴിയെ പോകുന്ന തര്‍ക്കങ്ങളൊക്കെ സോള്‍വാക്കാന്‍ പോയി  ഞാന്‍ തല്ലു മേടിക്കാറുണ്ട് എന്നും അവസാനം സമാധാനം എല്ലാം അവസാനിപ്പിച്ച്‌  രണ്ടു പൊട്ടിച്ചേച്ച്‌ തിരിച്ചുവരുമെന്നുമാണ് അമ്മയുടെ ഭാഷ്യം.

PS: അശ്വിന്‍ പ്രേമേ, നീ ഈ ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ ഗുണ്ടതരമോക്കെ അവസാനിപ്പിച്ച്‌ നല്ലവനായി കഴിയുന്നു എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

Sunday, July 25, 2010

നിശബ്ദ ചിന്തകള്‍

"എപ്പോഴാ ട്രെയിന്‍?"
"രാവിലെ 7 .15  "
"പാക്കിംഗ് കഴിഞ്ഞോ?"
"നടക്കുന്നു."
"അമ്മയും അച്ഛനും സ്റ്റേഷനില്‍ വരുമോ?"
"ഉവ്വ്..രാവിലെ ഓട്ടോ പിടിച്ചു പോകാമെന്ന് വിചാരിക്കുന്നു"
"അവിടെ ചെന്നാല്‍? നിഖിലിനെ വിളിച്ചു പറഞ്ഞിട്ടുണ്ടോ?പെട്ടി നീ മാത്രം പിടിച്ചാല്‍ ഒതുങ്ങില്ല"
"ഉവ്വ്. അവന്‍ വരും..."
കുറച്ചു നേരം മറുതലക്കല്‍ നിന്ന് ഒഴുകിയ നിശബ്ദതക്ക് കാരണം റേഞ്ച് പോയതാണ് എന്നാണ് ആദ്യം ഞാന്‍ കരുതിയത്‌.പക്ഷെ ആ നിശബ്ദതയില്‍ എവിടെയോ ഒരു വീര്‍പ്പുമുട്ടല്‍ ഉണ്ടായിരുന്നു.
"...എന്തെ?"
"....എനിക്കെന്തോ പേടി ..അല്ല..ഒരു..ടെന്‍ഷന്‍"
"അവന്‍ സ്റ്റേഷനില്‍ വരുമല്ലോ. പിന്നെന്താ?" പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ഥം മനസിലാകാത്ത പോലെ ഞാന്‍ ചൊടിച്ചു.
"..അതല്ല...ഒരുപാട് കാശ് ചെലവാക്കിയ പോകുന്നെ..അവിടെ ചെന്നിട്ട്..."
"അവിടെ ചെന്നിട്ട് നന്നായി പഠിക്കുക.അല്ലാതെ ഒന്നും ഇല്ല .പഠിക്കാനാ  പോകുന്നെ എന്നോര്‍ക്കുക. "
എന്‍റെ ഉത്തരത്തില്‍ ഉണ്ടായിരുന്ന കര്‍ശനസ്വരം അല്ല അവന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതെന്നു എനിക്ക് തോന്നി. അവന്‍ ഒന്നും പറഞ്ഞില്ല. ഞാനും ഒന്നും പറയാതെ ഫാനിലോട്ടു നോക്കി കിടന്നു. ഈ നീണ്ട നിശബ്ദതകള്‍ ഇല്ലായിരുന്നെങ്കില്‍ ചില സംഭാഷണങ്ങള്‍ എന്ത് അര്‍ത്ഥരഹിതമാകുമായിരുന്നു....free A2A കോളുകള്‍ക്ക് സ്തുതി!

"അണ്ണാ.."
"hmmm .. ?"

എന്തൊക്കെയോ പറയണമെന്ന് തോന്നുന്നുണ്ടായിരുന്നു. സെന്റി തുടങ്ങിയാല്‍ ചിലപ്പോള്‍ ഒരുപാട് നേരം സംസാരിച്ചിരിക്കും. ഇപ്പോഴേ രാത്രി ഒരുപാട് വൈകിയിരിക്കുന്നു.Atleast for normal people. ഞാന്‍ ഒറങ്ങാന്‍ നേരം ഇനിയും വൈകണം. അത് അണ്ണനും അറിയാം.ഈ കഴിഞ്ഞ ഒരു വര്ഷം ഉറക്കമില്ലാത്ത  കുറച്ചധികം രാത്രികള്‍ ഞങ്ങള്‍ ഫിലോസഫി അടിച്ചു നശിപ്പിച്ചിട്ടുണ്ട്. രാത്രിയുടെ നിശബ്ദത മടുക്കുമ്പോള്‍, വേണ്ടാത്ത ആത്മ അവലോകനങ്ങള്‍ മനസ്സ് വെറുപ്പിച്ചു തുടങ്ങുമ്പോള്‍ പലപ്പോഴും എന്‍റെ get-away ആയി മാറിയിരുന്നു അണ്ണന്‍.  മണ്ടന്‍ തമാശകളില്‍ തുടങ്ങി അവന്റെ സംഭാഷണങ്ങള്‍ കുട്ടിക്കാലത്തെ ഓര്മകളിലേക്കും  പഴയ കൂട്ടുകെട്ടുകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലെക്കും lower middle-class കുടുംബത്തിന്‍റെ ദൈനംദിനദുഖങ്ങളിലേക്കും ഒക്കെ പറക്കുമ്പോള്‍, വേറേതോ ലോകത്തെ കുറിച്ചുള്ള കഥകള്‍ കേള്‍ക്കും പോലെ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്; യുനിവേര്സിടി പരീക്ഷയുടെ തലേന്ന് രാത്രി, ഇതുവരെ വായിച്ചിട്ടില്ലാത്ത ഭാഗങ്ങള്‍  ഫോണിലൂടെ വായിച്ചു പഠിച്ചെടുത്തു  ജയിച്ചിട്ടുണ്ട് ഞങ്ങള്‍; അവസാന വര്‍ഷ  റിസള്‍ട്ട്‌ വന്നപ്പോ.. ജയിച്ചെന്ന് കേട്ട് അവന്‍ തുള്ളി ചാടിയപ്പോള്‍.. സന്തോഷം സഹിക്കവയ്യാതെ ഞാന്‍ പൊട്ടികരഞ്ഞിരുന്നു. (അത് കണ്ട്‌ എന്‍റെ അനിയത്തി  ഞാന്‍ തോറ്റു എന്നു വീട്ടുകാരോട് പോയി ഒതികൊടുത്തു.)  ഒരു വര്ഷം കൊണ്ട് എത്ര എത്ര ഓര്‍മ്മകളാണ്.അണ്ണനും പെങ്ങമ്മാരും ആരാമത്തിലെ ബാക്കി 'gang'ഉം ഇല്ലാതെ ഒരു ദിവസം പോലും ഇല്ലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ എന്‍റെ ജീവിതത്തില്‍. ആ ജീവിതത്തിലെ ഒരാള് വിട്ടു പോകുമ്പോ..

ശേ, കണ്ണീരിനു മൂക്കോലിപ്പിക്കലിനും ഒക്കെ scope ഉള്ള ഒരു വിടചൊല്ലല്‍ ഒന്നും അല്ല ഇത്.  ഒരു പത്തു വര്ഷം മുന്നേ ആയിരുന്നെങ്കില്‍ 'ഇനി ഒരിക്കലും കണ്ടുമുട്ടിയില്ലെങ്കിലോ'  എന്നാ ഭീതിക്ക് വക ഉണ്ടായിരുന്നു.ഇതിപ്പോ അവിടെ എത്തി പുതിയ sim എടുക്കുന്ന വരെയേ ഉള്ളൂ റോമിംഗ് എന്ന തടസ്സം . അത് കഴിഞ്ഞാല്‍ എന്താപ്പോ വ്യത്യാസം?
പെരിങ്ങമല ആണെങ്കിലും സെകെന്ദ്രബാദ് ആണെങ്കിലും ശബ്ദം അങ്ങോട്ടും ഇങ്ങോട്ടും ഒഴുകും.
നിശബ്ദതയും..
പക്ഷെ ദൂരവും സമയവും ഒരു സമവാക്യത്തില്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടാല്‍ അത് വേഗതയുടെ മാത്രമല്ല മറവിയുടെയും സമവാക്യമാകാം എന്നു ഒന്നിലധികം അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു.

 എന്താ ഇപ്പൊ ഞാന്‍ പറയാന്‍ വന്നത്?? ചിന്തയുടെ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കന്റെ തുടക്കം എവിടെ നിന്നായിരുന്നെന്നു മറന്നു.

"പോയി പായ്ക്ക് ചെയ്തു തീര്‍ക്ക്‌.."
"ശരി....ബൈ"
ആ ബൈയിലെ  അന്തിമ ധ്വനി എന്നെ വേദനിപ്പിച്ചു..
"..ഞാന്‍ രാവിലെ സ്റ്റേഷനില്‍ വരും ..അപ്പൊ പറയാം"
"..ബൈ.."
പിറ്റേന്ന് രാവിലെ platform 3 യില്‍ ഞാന്‍ ഓടിയെത്തുമ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങുമെന്ന്  അവനു അറിയാമായിരുന്നു എന്നു തോന്നുന്നു.