Sunday, June 27, 2010

ഞാനും പഠിച്ചേ!!

അത്ഭുതം! മഹാത്ഭുതം!! മടിച്ചിപ്പാറു അമ്മിണി തന്റെ ബ്ലോഗ്ഗിനെ തിരിഞ്ഞുനോക്കാന്‍ തീരുമാനിച്ചിരിക്കുന്നു.അതും പോര പുതിയതൊന്നു ശ്രമിച്ചു നോക്കാനും ഭവതി സമയം ചിലവഴിച്ചിരിക്കുന്നു...അതെ, അങ്ങനെ അക്കയുടെയും അക്കെടെ കുഞ്ഞനിയത്തിയുടെയും  ബ്ലോഗ്ഗുകള്‍ വായിച്ചും അവര്‍ കാട്ടിതന്ന  മറ്റു ചില മഹാത്ഭുതങ്ങള്‍ (ചാണ്ടിക്കുഞ്ഞിന്റെ തെണ്ടിതരങ്ങള്,കരിങ്കല്ല്  etc) കണ്ടും  അസൂയയും കുശുമ്പും മൂത്ത് ഞാനും മലയാളത്തില്‍ എഴുത്ത് (അല്ല  കുത്ത്) തുടങ്ങിയിരിക്കുന്നു.ഈ മഹത് അവസരത്തില്‍ ‍എന്‍റെ  മാതാശ്രീക്കു ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മാര്‍ച്ച്‌ മാസപ്പുലരിയില്‍ പറഞ്ഞ അതെ വാചകമേ പറയാനുള്ളൂ." അമ്മിണിക്കുഞ്ഞേ, നിനക്ക് 'കോഴിക്കോട്' എന്നുള്ളത് 'കേഴിക്കാട്‌' എന്നെഴുതി അത് 'കോഴിക്കൂട്' എന്ന് തിരിച്ചു വായിച്ച ചരിത്രമാ ഉള്ളതാ..മാതൃഭാഷയെ നാണം കെടുത്താതെ എഴുതണേ !".
അമ്മ അങ്ങനെ പറഞ്ഞ പ്രമാണിച്ച് ഇന്ന് ബ്ലോഗ്ഗ് അവധിയാ..ഹര്‍ത്താല്‍..
സത്യം പറഞ്ഞാല്‍ ഇന്നിപ്പോ എഴുതാന്‍ ഒന്നുമില്ല ! (As usual)..പക്ഷെ നാളെ ചൂടോടെ എഴുത്ത് പുനരാരംഭിക്കും എന്ന് നോം പ്രതിജ്ഞ* ചെയ്യുന്നു.

*Conditions apply-ഈ ഓഫര്‍ രാവിലെ നേരത്തിനു എണീറ്റാല്‍ മാത്രം!

കൃതജ്ഞത : ടൂഷന്‍ എടുക്കുന്നതിനിടയില്‍ വിളിച്ചു ശല്യപ്പെടുത്തിയിട്ടു പോലും, എല്ലാരും മലയാളത്തില്‍  ടൈപ്പ് ചെയ്യുന്നതിന്റെ ഗുട്ടന്‍സ് പറഞ്ഞുതരാന്‍ മനസ്സുണ്ടായ ഏട്ടന്!

2 comments:

ചാണ്ടിച്ചൻ said...

എല്ലാ ആശംസകളും അമ്മിണിക്കുഞ്ഞേ....ശക്തമായ തിരിച്ചുവരവിന്...
അപ്പോ ഈ അമര...വിന്നി....ഈ പേരുകളൊക്കെയോ...ഒന്നും മനസ്സിലായില്ല!!!
പിന്നെ ഒരുപാടൊരുപാട് നന്ദി....എന്റെ കൂതറ ബ്ലോഗ്‌ ഇവിടെ പരാമര്‍ശിച്ചതിനു...അത് കാരണം ഒരു ഫോളോവറിനെക്കൂടെ കിട്ടി...ഹ ഹ....

അനീഷ് A.N | Aneesh A.N said...

അന്നത്തെ ഫോണ്‍ കോളിനുശേഷം ഇന്നാണ് ഞാന്‍ ഈ പോസ്റ്റ് വായിക്കുന്നത്....എന്തായാലും മാതൃഭാഷയില്‍ ബ്ലോഗ് ​എഴുതാനുള്ള തീരുമാനത്തെ ഈ ഏട്ടന്‍ അഭിനന്ദിക്കുന്നു.തുടര്‍ന്നും മലയാളത്തില്‍ നല്ല നല്ല പോസ്റ്റുകള്‍ എഴുതുക...