ആദിയില്‍ ദൈവം ബീഫുണ്ടാക്കി. ബീഫ് അടുപ്പില്‍ വേവിച്ചു ഇറക്കി വച്ച് ദൈവം ബാക്കി വന്ന ചോറ് ചൂടാക്കി. ചോറ് ചൂടായപ്പോള്‍ അതില്‍ ബീഫ് ഇട്ട ശേഷം ദൈവം വിശ്രമിച്ചു.
അതിനു ശേഷം ചോറും ബീഫും തിന്നാന്‍ ദൈവം മിട്ടു എന്ന എന്നെ ഉണ്ടാക്കി. എന്നാല്‍ അവിടെ ദൈവത്തിനു തെറ്റി. ഞാന്‍ ബീഫ് കഷ്ണം എല്ലാം തിന്നിട്ടു ചോറ് തിന്നാതെ ഞാന്‍ ഓടി ഒളിച്ചു. എന്നെ തേടി മടുത്ത ദൈവം പറഞ്ഞു " അച്ഛനും അമ്മയും ഉണ്ടാവട്ടെ" ..അങ്ങനെ എന്റെ പുറകെ ഓടാന്‍ ദൈവം അച്ഛനേം അമ്മയേം ഉണ്ടാക്കി.
ഒരു നാള് ഞാന്‍ ഏദന്‍ തോട്ടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ദൈവത്തിന്റെ വണ്ടിയുടെ ടയറില്‍ മൂത്രം ഒഴിച്ചു. അന്ന് അദ്ദേഹം പറഞ്ഞു ' ഇന്‍ ദി ഹൌസ് ഓഫ് മൈ വോയ്ഫ് ടോറെര് യു വില്‍ നോട്ട് സീ വാണ്ണ് മോര് മിനിറ്റ്..യു ഗോ ഔട്ട്ഹൌസ് "
ആദിയില്‍ ദൈവം അച്ഛന് ഇടാന്‍ ബനിയന് ഉണ്ടാക്കി.. ഞാന്‍ അത് കടിച്ചു കീറി.
ആദിയില്‍ ദൈവം അമ്മക്ക് ഇടാന്‍ ചെരുപ്പ് കൊടുത്തു. അത് ഞാന്‍ പൊട്ടിച്ചു.
ആദിയില്‍ ദൈവം പത്രക്കാരനെ ഉണ്ടാക്കി. അവിടെ ഞങ്ങള്‍ തമ്മില്‍ തെറ്റി.
ഞാന്‍ മിട്ടു ആകുന്നു.
Disclaimer; I don't mean to offend any one's religious beliefs.